Latest News
Loading...

വാഹനമിടിച്ച് അബോധാവസ്ഥയിലായിരുന്ന വ്യാപാരി മരിച്ചു

വാഹനമിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി അബോധാവസ്ഥയിലായിരുന്ന വ്യാപാരി മരിച്ചു. കളത്തൂക്കടവ് പൂപ്പാറയിൽ പി.സി. മാത്യു (കൊച്ചേട്ടൻ-73)  ആണ് മരിച്ചത്. ഒൻപത് മാസം മുമ്പ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു മാത്യു. 


50 വർഷക്കാലമായി ടൗണിലെ വ്യാപാരിയും കളത്തുക്കടവ് പള്ളിയിലെ ദേവാലയ ശുശ്രൂഷയും ആയിരുന്നു.  ഭാര്യ എൽസി തീക്കോയി മുതുകാട്ടിൽ കുടുംബാംഗം. മക്കൾ: ബൈജു, ജോബി, സൈബി, നൈബി, എബിൻ. സംസ്‌കാരം പിന്നീട്.