Latest News
Loading...

ഭരണങ്ങാനത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വാഹനമിടിച്ചു

ഭരണങ്ങാനത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വാഹനമിടിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാർത്ഥിയെ ഇടിച്ച ബെെക്ക് നിർത്താതെ  പോയി. അതേസമയം ഭരണങ്ങാനം ടൗണിലും പരിസരത്തും സീബ്രാലൈന്‍ വരച്ചിരിക്കുന്നത് അശാസ്ത്രീയമായി ആണെന്ന ആക്ഷേപവുമുയരുന്നു. 5 സ്‌കൂളുകളിലായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേഖലയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി റോഡ് മുറിച്ച് കടക്കാന്‍ ഒരു സീബ്രാ ലൈന്‍ പോലുമില്ലാത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്കേല്ക്കുകയും ചെയ്തു. 

തീര്‍ത്ഥാടന കേന്ദ്രത്തിന് മുന്നിലായി ഇരുവശത്തുമുള്ള രണ്ട് വെയിറ്റിംഗ് ഷെഡുകളുടെ സമീപത്ത് വരച്ചിരിക്കുന്ന ലൈനുകളാണ് ആക്ഷേപത്തിനിടയാക്കുന്നത്. രണ്ട് സീബ്രാലൈനുകളും വെയിറ്റിംഗ് ഷെഡുകള്‍ക്ക് നരെ മുന്നിലായിട്ടാണ്.  ബസുകള്‍ നിര്‍ത്തിയിരിക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യണമെങ്കില്‍ സീബ്രാ ലൈനില്‍ നിന്നും നിന്നും മാറി പോകേണ്ട സ്ഥിതിയായി. വാഹനങ്ങള്‍ സീബ്രായില്‍ നിറുത്തിയാല്‍ നിയമ ലംഘനത്തിന് പിഴ ഒടുക്കേണ്ട അവസ്ഥയും PWD തന്നെ സൃഷ്ടിച്ചിരിക്കുയാണ്. 



സീബ്രാ ലൈനുകള്‍ക്ക് മുന്‍പുള്ള വരയക്ക് പിന്നില്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം. ഇതുപ്രകാരമാണെങ്കില്‍ ബസുകള്‍ വെയിറ്റിംഗ് ഷെഡില്‍ നിന്നും മാറി നിര്‍ത്തേണ്ടിയും വരും. മഴക്കാലത്ത് ബസ് കാത്ത് നില്‍ക്കുന്നവര്‍ ബസെത്തുമ്പോള്‍ ഓടേണ്ടി വരുമെന്നും ചുരുക്കം. നെയിറ്റിംഗ് ഷെഡിന് മുന്നില്‍ ബസ് നിര്‍ത്തിയാല്‍ സീബ്രാലൈനില്‍ വാഹനം നിര്‍ത്തിയതിനു പിഴയും ലഭിച്ചേക്കാം. ടൗണില്‍ സീബ്രാലൈനുകള്‍ അത്യാവിശമായിടത്ത് വരച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Post a Comment

0 Comments