Latest News
Loading...

അഹമ്മദാബാദ് സ്‌ഫോടനപരമ്പര. 38 പേര്‍ക്ക് വധശിക്ഷ


അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. ആകെയുണ്ടായിരുന്ന 78 പ്രതികളില്‍ കുറ്റക്കാരായി കോടതി കണ്ടെത്തി 49ല്‍ 38 പേര്‍ക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരാണ്. 

വിചാരണ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സ് വഴി ആയിരുന്നു. 28 പേരെ വെറുതെ വിട്ടു. അതില്‍ 22 പേര്‍ക്കും മറ്റ് കേസുകളുള്ളതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകില്ല. വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ഷിബിലി, ഷാദുലി സഹോദരങ്ങളടക്കം 5 മലയാളികളും കേസില്‍ പ്രതികളാണ്. സിമിയിലെ സജീവ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ മൂന്ന് മലയാളികളെ വെറുതെ വിട്ടിരുന്നു.


 വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി എന്നിവര്‍. ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മംഗലാപുരത്ത് നിന്നുള്ള നൗഷാദുമാണ് കുറ്റക്കാരുടെ പട്ടികയിലെ മലയാളികള്‍.  


2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓള്‍ഡ് സിറ്റിയില്‍ അടക്കം 20 ഇടങ്ങളിലാണ് സ്‌ഫോടനപരമ്പര നടന്നത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248 പേര്‍ക്കെങ്കിലും പരിക്കേറ്റു. ഇടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായി. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി. അന്ന് മരിച്ചത് 56 പേരാണ്. പരിക്കേറ്റത് 248 പേര്‍ക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 


Post a Comment

0 Comments