Latest News
Loading...

കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ


കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശികളായ 3 യുവാക്കളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഇളപ്പുങ്കൽ സ്വദേശി പേഴും കാട്ടിൽ ആഷിഖ് പി ഇബ്രാഹിം (28) , തെക്കേക്കര തൂങ്ങംപറമ്പിൽ ആസിഫ് (26), അരുവിത്തുറ തട്ടാം പറമ്പിൽ തൻസീബ് (21) എന്നിവരാണ് പിടിയിലായത്. കളത്തൂക്കടവിൽ വച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.


വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ ഗഞ്ചാവുമായി വന്ന ആസിഫിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും നടത്തിയ പരിശോധനയിൽ 18.25 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ ആസിഫ് അൻസാരിക്ക് കഞ്ചാവ് നൽകിയവരെപ്പറ്റി സൂചന ലഭിച്ചു.

ഇതേ തുടർന്നു നടത്തിയ പരിശോധനയിൽ കളത്തൂക്കടവ് ഭാഗത്ത് വച്ച് ആഷിക്കിനെയും, തൻസീമിനെയും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ഇവർ മോട്ടോർ സൈക്കിളിൽ വരുന്നത് കണ്ടതിനെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്നു, പരിശോധനയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നും 24.10 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.

മൂന്നു പേരെയും ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. 

Post a Comment

0 Comments