Latest News
Loading...

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഇന്ത്യൻ വണ്ടർ ബോയ്സ് കപ്പടിച്ചു.അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കപ്പിൽ മുത്തമിട്ടത്. 190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ഫിഫ്റ്റി നേടി. രാജ് ബവ (35), ഹർനൂർ സിംഗ് (21) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. 


ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189ന് പുറത്തായി. അഞ്ച് വിക്കറ്റുമായി രാജ് ബാവ കളംനിറഞ്ഞു. രവികുമാർ നാല് വിക്കറ്റെടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോം പ്രെസ്റ്റ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു 



എന്നാൽ, പ്രെസ്റ്റിന്റെ പ്രതീക്ഷകൾ തകർത്ത് ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടുകയായിരുന്നു. 116 പന്തിൽ 95 റണ്ണെടുത്ത ജയിംസ് റീവ് ഇംഗ്ലീഷ് നിരയിൽ പൊരുതി. ജയിംസ് സാലെസ് 34 റണ്ണെടുത്തു.

രണ്ടാംഓവറിൽത്തന്നെ ഓപ്പണർ ജേക്കബ് ബെതല്ലിനെ (2) വിക്കറ്റിനുമുന്നിൽ കുരുക്കി രവികുമാർ തുടങ്ങി. രവികുമാറിന്റെ അടുത്ത ഓവറിൽ പ്രെസ്റ്റും മടങ്ങി. റണ്ണെടുക്കുംമുമ്പ് പ്രെസ്റ്റിന്റെ കുറ്റിപിഴുതു.
ആഞ്ഞടിക്കുകയായിരുന്ന ജോർജ് തോമസിനെ പുറത്താക്കിയാണ് ബാവ തുടങ്ങിയത്. 30 പന്തിൽ ഒരു സിക്സറും നാല് ഫോറും ഉൾപ്പെടെ 27 റണ്ണടിച്ച തോമസിനെ ബാവ ക്യാപ്റ്റൻ യാഷ് ദൂലിന്റെ കെെകളിലെത്തിച്ചു. ഇംഗ്ലണ്ട് സ്കോർ 3–37. വില്യം ലുക്-സ്റ്റണെയും (4) ജോർജ് ബെല്ലിനെയും (0) തുടർച്ചയായ പന്തുകളിൽ വിക്കറ്റ് കീപ്പർ ദിനേശ് ബാനയുടെ കൈകളിലെത്തിച്ച് ബാവ ഇംഗ്ലണ്ടിനെ തകർത്തു.

Post a Comment

0 Comments