Latest News
Loading...

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ നടത്തി


ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായിട്ടുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ഉഴവൂര്‍ തെരുവത്ത് ഹാളില്‍ വച്ച് 11-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക്  വൈസ് പ്രസിഡന്‍റ് ശ്രീമതി. റിനി വില്‍സണിന്‍റെ  അദ്ധ്യക്ഷതയില്‍ പ്രസിഡന്‍റ് ശ്രീ.ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം നടത്തി.  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് സ്വാഗതവും പഞ്ചായത്ത് ആസൂത്രണസമിതി ഉപദ്യക്ഷൻ ബിനു പീറ്റർ നന്ദിയും അറിയിച്ചു.


.പഞ്ചായത്തിലെ സ്ഥിരം സമിതി അംഗങ്ങളും മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുത്തു. പുതിയതായി രൂപീകരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച്,കണക്കുകള്‍ രേഖകള്‍ , കൃഷിയും അനുബന്ധ മേഖലയും,പ്രാദേശീയ സാമ്പത്തിക വികസനം, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം, ദാരിദ്രലഘൂകരണം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം തുടങ്ങി   14 ഓളം വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ നിര്‍ദ്ദേശങ്ങളും 2021-22 വാര്‍ഷിക പദ്ധതികളുടെ അവലോകനവും  യോഗം ചര്‍ച്ച ചെയ്തു. കോട്ടയം ജില്ലയില്‍ തന്നെ പദ്ധതി നിര്‍വ്വഹണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് ഉഴവൂര്‍ പഞ്ചായത്ത്. 

.ഈ വര്‍ഷം മരാമത്ത് പ്രവൃത്തികളാണ് ഇനി തീരുവാനുള്ളത്. അവയുടെ ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണെന്നും പ്രസിഡന്‍റ് അറിയിച്ചു.  വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വ്യക്തമായി ചര്‍ച്ച ചെയ്യുവാന്‍ യോഗം സഹായിച്ചു . ഉച്ചയ്ക്ക് സ്നേഹ വിരുന്നോടെ യോഗം അവസാനിച്ചു. യോഗത്തിനായി തെരുവത്ത് ഹാള്‍ സൗജന്യമായി വിട്ടുനല്‍കിയ ശ്രീ ജോണി തെരുവത്തിന് പ്രസിഡന്‍റ് പ്രത്യേക നന്ദി അറിയിച്ചു.

Post a Comment

0 Comments