Latest News
Loading...

ലേബർ ഇൻഡ്യ കോളേജിൽ ഇന്റർനാഷണൽ സെമിനാറുകൾക്ക് തുടക്കം

മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ കോളേജി ഇന്റെ ആഭിമുഖ്യത്തിൽ മെറ്റാകോഗ്‌നിവേഴ്‌സ് ഇന്റർനാഷണൽ വെബ്ബിനാർ പരമ്പരകൾക്ക് തുടക്കം.  ലേബർ ഇൻഡ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോഷ്യൽ ആക്ടിവിസ്റ് നിഷ ജോസ് കെ മാണി വെബ്ബിനാർ ഉദ്‌ഘാടനം ചെയ്തു, കോളേജ് പ്രിൻസിപ്പൽ ഡോ. ലൈസൺ വർഗീസ്, ലേബർ ഇൻഡ്യ ടീച്ചർ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജിമോൻ പി. പി. തുടങ്ങിവർ സംസാരിച്ചു. 


ലേബർ ഇൻഡ്യ കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിർച്വൽ റിയാലിറ്റി ഇൻ സോഷ്യൽ വർക്ക് എഡ്യൂക്കേഷൻ എന്ന വിഷയത്തിലാണ് പരമ്പരയിലെ ആദ്യത്തെ സെമിനാർ നടന്നത്. ഗ്രീക്ക്    അസ്ട്രോണമി ആൻഡ് സ്പേസിൽ STEAM വിഭാഗം അദ്ധ്യാപികയായ റാണിയ ലംപോവ് വിഷയം അവതരിപ്പിച്ചു. എഞ്ചിനീറിംഗ് ഇതര മേഖലകളിൽ ടെക്നോളജി സ്വാധീനം വർദ്ധിപ്പിക്കുന്നത് ശുഭസൂചനയാണ്. 

ഇന്റർ ഡിസ്‌സിപ്ലിനറി വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും, മാനവിക വിഷയങ്ങളിലും, സോഷ്യൽ വർക്കിലും ടെക്നോളജി സന്നിവേശിപ്പിക്കുന്ന കാലം വിദൂരമല്ല എന്നുള്ള തിരിച്ചറിവിൽ ലേബർ ഇൻഡ്യ കോളേജ് നടത്തി വരുന്ന സെമിനാർ മറ്റുള്ളവർക്ക് കൂടി പ്രചോദനം ആകട്ടെ എന്നും മാക്ക് ലാബ് ഇന്നോവേഷൻ സ്ഥാപകൻ സന്തോഷ് വി പിള്ള ഉദ്‌ഘാടന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു, വിർച്വൽ റിയാലിറ്റി കേസ് സ്റ്റഡി എന്ന വിഭാഗത്തിൽ മാനസ് വി.ആർ. ലാബ് സ്ഥാപക സൂര്യ സി ഷണ്മുഖൻ വിഷയം അവതരിപ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത വിവിധ യൂണിവേഴ്സിറ്റിയിലെയും, കോളജിലെയും  സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും, അദ്ധ്യാപകരും സെമിനാറിൽ വിഷയം അവതരിപ്പിച്ചു.

Post a Comment

0 Comments