Latest News
Loading...

വാവ സുരേഷിന് പാമ്പകടിയേറ്റു



പാമ്പുപിടുത്ത വിദഗ്ധന്‍ വാവ സുരേഷിന് പാമ്പ് കടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിനെ പാമ്പ് കടിച്ചത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20 ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്.