.രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപമുണ്ടായിരുന്ന മരമാണ് ചുവടെ മറിഞ്ഞുവീണത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന ടൂവീലറുകൾക്ക് മുകളിലേക്കാണ് മരം വീണത്. രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും മരംവീണ് തകർന്നു .
സംഭവസമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മരം വീണ് സ്കൂട്ടറുകൾക്ക് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്.