Latest News
Loading...

സാഞ്ചിയിൽ നിന്നും ലൈവ് ക്ലാസ്സുമായ് ടോം ജോസ്



 ചെന്ന് നിന്ന ചരിത്ര സ്മാരകം അതിരുകളില്ലാത്ത ക്ലാസ്സ് റൂമാക്കി ടോം ജോസ് വ്യത്യസ്തനായ അദ്ധ്യാപകനായി. പ്ളസ് ടു ഹ്യൂമാനിറ്റീസിലെ ഹിസ്‌റ്ററി  സിലബസിലുള്ള സാഞ്ചി സ്തൂപത്തിന്റെ സവിശേഷതകളും ചരിത്ര പശ്ചാത്തലവും  സാഞ്ചിയിലെ സ്തൂപത്തിനു മുമ്പിൽ നിന്നും  വിദ്യാർത്ഥികൾക്ക് നേരിട്ട് ലൈവ് ക്ലാസ്സ് എടുത്ത് അധ്യാപനത്തിന് വേറിട്ട മാനങ്ങൾ തീർക്കുകയാണ് ചരിത്രാധ്യാപകനായ ടോം സാർ .  മേലുകാവ് സ്വദേശിയായ ടോം ജോസ് , ഇടുക്കി ജില്ലയിൽ അറക്കുളം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ഹിസ്റ്ററി അധ്യാപകനാണ്.  പതിവ് സ്മാർട്ട് ക്ലാസ്മുറികളിൽ നിന്ന് വ്യത്യസ്തമായി മധ്യപ്രദേശിലെ വിദിശക്കു സമീപമുള   സാഞ്ചിയിൽ നേരിട്ട് എത്തി , സാഞ്ചിയുടെ ചരിത്രവും കാഴ്ചകളും ഗൂഗിൾ മീറ്റിന്റെയും ഫെയ്സ്ബുക്ക് ലൈവിന്റെയും  സഹായത്തോടെ വിദ്യാർത്ഥികളിൽ നേരിട്ട്  എത്തിക്കുകയായിരുന്നു ടോം സാർ.
 



യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായ സാഞ്ചി ഇന്ത്യയിലെ ഏറ്റവും പുരാതനമായ ബുദ്ധമത കേന്ദ്രവുമാണ്. ബി.സി.മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി സ്ഥാപിച്ച പ്രസിദ്ധമായ സാഞ്ചി സ്തൂപം ഇവിടെയാണ്. ഒരു മണിക്കൂറോളം നീണ്ട ക്ലാസിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളും അധ്യാപകരും  പങ്കെടുത്തു. സാഞ്ചിയിൽ നേരിട്ടെത്തി സ്തൂപവും പരിസരങ്ങളും നേരിൽ കണ്ടു മനസ്സിലാക്കുന്ന ഒരു അനുഭവമാണ് ഇതിലൂടെ ലഭിച്ചത് എന്ന് അധ്യാപകരും വിദ്യാർത്ഥികളും അറിയിച്ചു.     


ഹിസ്റ്ററി, ഗാന്ധിയൻ സ്‌റ്റഡീസ്, സോഷ്യൽ വർക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ടോം ജോസ് ഗ്രന്ഥകാരനും, സാഹിത്യകാരനും , പ്രഭാഷകനുമാണ് . സ്കൂളിൽ  നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായിരിേക്കേ , മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സംസ്ഥാന സർക്കാരിൽ നിന്നും നേടിയിട്ടുണ്ട്. "മനസ്സ് നന്നാവട്ടെ " എന്ന പേരിൽ നാഷണൽ സർവീസ് സ്കീമിനെ ക്കുറിച്ച് ഒരു റഫറൻസ് ഗ്രന്ഥവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് ..... സാഞ്ചിയിലെ ചരിത്ര ശേഷിപ്പുകളുടെ .കാഴ്ചകൾ നേരിട്ട് എത്തിച്ച് ശ്രദ്ധേയനാവുകയാണ് ടോം സാർ

Post a Comment

0 Comments