ഏറ്റുമാനൂരിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോളും – ഡിസലും നിറച്ച ശേഷം 2.26 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായ അനുഗ്രഹാ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാലാ സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ പാലാ കരൂർ പുളിക്കൽ ഹൗസ് റോയി ജോസഫിനെയാണു ( 39 ) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത് .
ഇതിനെത്തുടർന്നാണു പമ്പ് ഉടമ ഏറ്റുമാനൂർ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത് . പയ്യന്നൂർ സ്വദേശയുടെ പാലാ കൊഴുവനാലിലെ സ്ഥലവും വീടും വാടയ്ക്ക് എടുത്ത ശേഷം വാടക നൽകാതെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12 നു പാലാ പൊലീസ് സ്റ്റേഷനിൽ റോയി എത്തിയെന്ന രഹസ്യ വിവരം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാറിനു ലഭിച്ചു . ഇതിനെത്തുടർന്ന് പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയ പൊലീസ് സംഘം റോയി ജോസഫിനെ പിടികൂടുകയായിരുന്നു .
സംസ്ഥാത്ത് സമാന രീതിയിലും അല്ലാതെയും ഒട്ടേറെ തട്ടിപ്പ് നടത്തിയ പരാതികൾ റോയി ജോസഫിന്റെ പേലിൽ ഉണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ വിവരങ്ങൾ ലഭ്യമാകുകയുള്ളെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു .
0 Comments