Latest News
Loading...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ പീഢിപ്പിക്കാൻ ശ്രമം. പ്രതി അറസ്റ്റിൽ

കിടങ്ങൂരിൽ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന 88 വയസുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കിടങ്ങൂർ  കാഞ്ഞിരക്കാട്ട് സോമന്റെ മകൻ പ്രസാദ് (20) ആണ് കിടങ്ങൂർ പോലീസിന്റെ പിടിയിലായത് . മുൻപരിചയം വെച്ച് യുവാവ് വീട്ടിലെത്തുകയും ആരും ഇല്ലെന്ന് മനസിലാക്കി മുറിയിൽ അതിക്രമിച്ച് കടന്ന് പീഢനശ്രമം നടത്തുകയുമായിരുന്നു. 


പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചെങ്കിലും വൃദ്ധ എതിർത്തതോടെ യുവാവ് കടന്നു കളഞ്ഞു. ബലപ്രയോഗത്തിൽ പരിക്ക് പറ്റിയ സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രസാദിനെ കിടങ്ങൂർ SHO ബിജു K R, SI കുര്യൻ മാത്യു, Asi ബിജു ചെറിയാൻ, ആഷ് ചാക്കോ , സിനിമോൾ , സുനിൽകുമാർ , അരുൺ , മനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.


.രാത്രിയിൽ തന്നെ നടത്തിയ തിരെച്ചിനൊടുവിലാണ് ഒളിസ്ഥലത്ത് നിന്ന് ഇയാളെ പിടികൂടിയത്. നേരെത്തെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന പ്രതി ഇപ്പോൾ ലഹരിയ്ക്കടിമയായി നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Post a Comment

0 Comments