Latest News
Loading...

പാലിയേറ്റീവ് കെയർ നേഴ്സുമാരെ ആദരിച്ചു

ജനുവരി15 പാലിയേറ്റീവ് കെയർ ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തിൻ്റെ പരിധിയിലുള്ള എട്ടു ഗ്രാമപഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയർ നേഴ്സുമാരെ ആദരിച്ചു. പാലിയേറ്റീവ് നേഴ്സുമാരുടെ സേവനം മഹത്വരമാണെന്ന് ബ്ലോക്കു പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കുര്യൻ നെല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. 


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജിത് കുമാർ ബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് ബി ഡി ഒ സിയാദ്. റ്റി.ഇ സ്വാഗതം പറഞ്ഞു. 


ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി ശ്രീകല ആർ മെമ്പർമാരായ ശ്രീ ജെറ്റൊ ജോസ്, ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്,ശ്രീമതി ഓമനഗോപാലൻ,ശ്രീമതിബിന്ദു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. എക്സ്റ്റൻഷൻ ഓഫീസർ വനിതാ ക്ഷേമം സന്തോഷ് ആന്റണി യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

0 Comments