Latest News
Loading...

ഒളിമ്പിക് അസോസിയേഷൻ കോട്ടയം ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ്

ഒളിമ്പിക് അസോസിയേഷൻ കോട്ടയം ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ് ഈരാറ്റുപേട്ട ഗവ:ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപെട്ടു. പുരുഷ വിഭാഗത്തിൽ സെന്റ്:തോമസ് കോളേജ് പാലാ (25-23,25-22,23-25,24-26,15-13)എന്നീ പോയിന്റ് നിലയിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിനെ യും വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി (26-24,23-25,25-22,27-25)എന്നീ പോയിന്റ് നിലയിൽ അൽഫോൻസാകോളേജ് പാലായും പരാജയയെപെടുത്തി. 
.


വിജയികൾക്ക് ഒളിമ്പിക്അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷാജി കൊട്ടാരം സമ്മാനദാനം നൽകി. വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണം നടത്തി. വി എഫ് ഐ മെമ്പർ ചാർളി ജേക്കബ്, ജില്ലാ പ്രസിഡന്റ്‌ റ്റി റ്റി ജോസഫ് വടക്കേമുറി, ജില്ല സെക്രട്ടറി കെ എച് ജബ്ബാർ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments