Latest News
Loading...

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃകയായി

കൂലിപ്പണി ആണ് തൊഴിൽ എങ്കിലും റോഡിൽ കളഞ്ഞുകിട്ടിയ പണം കണ്ടു നാസറിന് കണ്ണുമഞ്ഞളിച്ചില്ല. റോഡിൽ കളഞ്ഞുകിട്ടിയ അര ലക്ഷത്തോളം രൂപയാണ് ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കൻ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്.

തെക്കേക്കര സ്വദേശി പുളിയനോലിക്കൽ നാസറിനാണ് 50000 രൂപ വഴിയിൽ കിടന്നു കിട്ടിയത്. പണം ലഭിച്ച വിവരം നാസർ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പണം നഷ്ടമായ പുള്ളേലിൽ പരീക്കുട്ടി, വിവരമറിഞ്ഞ് നാസറിനെ അടുത്തെത്തി പണം കൈപ്പറ്റുകയായിരുന്നു. 

നാസറിന്റെ സത്യസന്ധതയിൽ പണം തിരികെ ലഭിച്ചതിൻറെ ആശ്വാസത്തിലാണ് പരീക്കുട്ടി. പ്രതിസന്ധികൾക്കിടയിലും പണം തിരികെ നൽകാൻ നാസർ കാണിച്ച ആത്മാർത്ഥതയെയും സത്യസന്ധതയും വാർഡ് കൗൺസിലർ അനസ്സും നാട്ടുകാരും അഭിനന്ദിച്ചു

Post a Comment

0 Comments