Latest News
Loading...

ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി

കുമരകം ചീപ്പുങ്കലിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. ചൊവ്വാഴ്ച  സമീപത്തെ വയലിൽ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.


ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് യുവാവ് ജീവനൊടുക്കിയത്. പിന്നാലെയാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഓടിപ്പോയത്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിനു സമീപം മാമ്ബ്രയില്‍ ഹേമാലയത്തില്‍ (അഞ്ചുതൈക്കല്‍) പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്. സ്ഥലത്ത് നിന്ന് ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പ്രണയം സംബന്ധിച്ച്‌ കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കത്തിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ജീവനൊടുക്കിയ ഗോപുവും പെൺകുട്ടിയും കമിതാക്കളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നേരത്തെയും ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിൽ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്നുപോയ പെൺകുട്ടി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതാണെന്നും കരുതുന്നു. അതേസമയം, പകൽസമയത്ത് പോലും ആളുകൾ കടന്നുചെല്ലാൻ ഭയക്കുന്ന പ്രദേശത്ത് പെൺകുട്ടി ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

Post a Comment

0 Comments