Latest News
Loading...

കപടരാഷ്ടീയം തിരിച്ചറിയണം: മൂന്നിലവ് പഞ്ചായത്തു പ്രസിഡണ്ട്.

സി.പി.എം ന്റെയും കേരള കോൺഗസിന്റെയും കപടരാഷ്ടീയം തിരിച്ചറിയണമെന്ന്  പഞ്ചായത്തു പ്രസിഡന്റ് ജോഷി ജോഷ്വാ .  മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ലൈഫ് പദ്ധതി തുക ഗ്രാമസേവകൻ ജോൺസൻ ജോർജ്ജ് തട്ടിയെടുത്തത് സംബന്ധിച്ച വിഷയം സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്  ജോഷി ജോഷ്വാ . 2019 മുതൽ ടിയാൻ സർക്കാർ ഫണ്ട് തിരിമറി നടത്തുവാൻ തുടങ്ങിയിരുന്നു എന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ടുമെന്റോ മറ്റു സർക്കാർ പരിശ് ധനാ വിഭാഗങ്ങളുടെ യോ ഓഡിറ്റ് നാത്തിയിരുന്നില്ലാത്തതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്.  സമയാസമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തിയിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള പ്രവൃത്തി നടത്തമായിരുന്നില്ല. ഇപ്പോൾ ചില ജീവനക്കാരുടെ പ്രവർത്തികളിൽ സംശയം തോന്നിയ മെമ്പർമാരും ചില ജീവനക്കാരും സമയോചിതമായി ആവർത്തിച്ചതിന്റെ ഫലമായാണ് കുറ്റകൃത്യം കണ്ടെത്തിയത്. ഓഡിറ്റുചെയ്ത് പ്രാഥമിക റിപ്പോർട്ടു കിട്ടി ഉടനെ ടി ഗ്രാമസേവകൻ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്നണെന്നു ബോധ്യപ്പെടുകയും 1994-ലെ KPR സെക്ഷൻ 180, 1997 - ലെ K PRദ്യോഗസ്ഥരുടെ മേൽ നിയന്ത്രണം ചട്ടം 8 (1) എന്നിവ പ്രകാരം ടിയാനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുകയുമാണുണ്ടായത്. ഇപ്രകാരം ചെയ്യുന്ന സസ് പെൻഷൻ നടപടി അടുത്ത പഞ്ചായത്തു കമ്മറ്റിയിൽ വച്ച് സാധൂകരിക്കണമെന്നാണ് ചട്ടം. 

          
ആയതിന്റെ അടിസ്ഥാനത്തിൽ നടന്ന കമ്മിറ്റിയിൽ കേരള കോൺസ് ജോസ്  വിഭാഗം അംഗവും CPI യുടെ അംഗവും പ്രസിഡണ്ടിന്റെ പ്രസ്തുത നടപടിയെ എതിർക്കുകയും  CPI M -ന്റെ ഒരേ ഒരംഗം സസ്പെൻഷൻ നടപടിയെ സ്വാഗതം ചെയ്യുകയും അനന്തരനടപടികൾക്ക് UDF അംഗങ്ങളോടൊപ്പം അനുകൂലിക്കുകയുമാണുണ്ടായത് എന്ന് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാൽ ടി CPM മെമ്പറാണ് പ്രസിഡണ്ടും UDF ഭരണ സമിതിയും കുറ്റക്കാരാണെന്നാരോപിച്ച് പ്രക്ഷോഭവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതു ടിയാന്റെയും LDF ന്റെയും രാഷ്ടീയ പാപ്പരത്വമാണ് തെളിയിക്കുന്നത്. ഏതൊരു പദ്ധതി നടത്തിപ്പിനും ഗുണഭോക്താക്കൾക്ക് നേരിട്ടോ  ഇംപ്ലിമെന്റിംഗ് ഉദ്യോഗസ്ഥർ മുഖേനയോ ഫണ്ട് അനുവദിച്ചു കൊടുത്താൽ ആയതിന് പുറകേ നടക്കേണ്ട ഉത്തരവാദിത്തം പ്രസിഡണ്ടിനോ മെമ്പർ മാർക്കോ ഇല്ല. ഇതിന് സർക്കാർ നിയമങ്ങളും സംവിധാനങ്ങളും അനുസരിച്ച് ഉദ്യോഗസ്ഥ ചട്ടക്കൂടുകൾ ഉണ്ട്. ആയത് യഥാവിധി നാത്തേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്.

2019 -ൽ പഞ്ചായത്തു ഭരണ സമിതിയിൽ CPIM ന്റെയും കേരള കോൺസ് മാണി ഗ്രൂപ്പിന്റെയും പ്രാതിനിധ്യം ഉണ്ടായിരുന്നതാണ്. ആയതിനാൽ CPM ന്റെ കള്ള പ്രചരണം ജനങ്ങൾ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. സംസ്ഥാനം ഭരിക്കുന കക്ഷി എന്ന നിലയിൽ CPMനു ആർജ്ജവമുണെങ്കിൽ കുറ്റകാർക്കെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾക്ക് മുൻ കൈ എടുക്കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ട മുഴുവൻ കുറ്റക്കാരേയും കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും റിയമപരമായ പരമാവധി ശിക്ഷ നലകണമെന്നുമാണ് UDF ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇടതുപക്ഷ സർവ്വീസ് സംഘടനയിൽ പെട്ട ഗ്രാമസേവകനെ LDF സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് പ്രസിഡണ്ട് ആരോപിച്ചു. ബന്ധപ്പെട്ട ഗ്രാമവികസന, വകുപ്പ് പഞ്ചായത്ത് , വകുപ്പുപോലീസ് വിജിലൻസ് വകുപ്പുകൾക്ക് പരാതി നൽകിയിട്ട് നാളിതു വരെ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നത് ഇതിന് തെളിവാണെന്നും പ്രസിഡണ്ട് ജോഷി ജോഷ്വാ പറഞ്ഞു. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ വിശദമായ ഓഡിറ്റ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. വിശദമായ റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments