Latest News
Loading...

മീനച്ചിലാറിന്റെ സംരക്ഷണത്തിനായി രൂപീകരിക്കണം

പാലാ: മീനച്ചിലാറിന്റെ സംരക്ഷണത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഫിഷറീസ്, പോലീസ്, വില്ലേജ്, തദ്ദേശസ്വയംഭരണവകുപ്പ്,
നദിതീരവാസികൾ,  തദ്ദേശവാസികളായ ചൂണ്ടക്കാർ, സന്നദ്ധസംഘടനകൾ എന്നിവരെ ഒന്നിപ്പിച്ചു ഒരു സമിതി അടിയന്തിരമായി രൂപീകരിക്കണം എന്ന്‌ ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു.


മീനച്ചിലാറ്റിൽ മത്സ്യബന്ധനത്തിനായി രാസപത്ഥാര്‍ത്തങ്ങൾ കലക്കി കുടിവെള്ളം മലിനമാക്കുകയും മത്സൃസമ്പത്തു നിശ്ശേഷം ഇല്ലാതാക്കുകയും ചെയ്യുന്ന നാടോടികളെ ആ പ്രവർത്തിയിൽ നിന്നു പിന്തിരിപ്പിക്കാൻ കൂട്ടായി യത്നിച്ച മീനച്ചിൽ നദി സംരക്ഷണ സമിതിയെയും തദ്ദേശവാസികളായ
ചാൾസ്, ഹരി, വിനോദ്, ദേവസ്യാചൻ, ചാലി, അഭിലാഷ് എന്നിവരെയും, പാലാ പോലീസിനെയും, ഈ കാര്യത്തിൽ പ്രതികരിച്ച മാധ്യമപ്രവർത്തകരെയും
ആംആദ്മി പാർട്ടി അഭിനന്ദിച്ചു.



ആറിന്റെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം ഇത്തരം ചെറുസംഘങ്ങൾ പ്രത്യക്ഷപെട്ടു വിഷം കലക്കുന്നുണ്ട്. ഇതിനു പിന്നിൽ ഒരു വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. നിയോജകമണ്ഡലം കൺവീനർ ജയേഷ് ജോർജ് അധ്യക്ഷത വഹിച്ചു.
ജോയി കളരിക്കൽ, ഡെന്നി മാത്യു കിഴപറയാർ, മാർട്ടിൻ കടനാട് എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments