Latest News
Loading...

മീഡിയവണ്‍ ചാനല്‍ സംപ്രേഷണം വീണ്ടും തടഞ്ഞു


മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങളാണ് ചാനൽ സംപ്രേഷണം തടഞ്ഞത്. വിശദാംശങ്ങൾ കേന്ദ്രസർക്കാർ ലഭ്യമാക്കിയിട്ടില്ല. ചാനൽ സംപ്രേഷണം നിർത്തുന്നുവെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.


ചാനല്‍ ലൈവിനിടെയാണ് പ്രമോദ് രാമന്‍ ചാന്‍ സംപ്രേഷണം നിര്‍ത്തുവെന്ന് വ്യക്തമാക്കിയത്. പ്രമോദ് രാമന്‍റെ വാക്കുകള്‍. പ്രിയപ്പെട്ട പ്രേക്ഷകരേ… മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയ വണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.

UPDATE:
ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്ക്  സ്റ്റേ ചെയ്തു;മീഡിയ വൺ  ഉടൻ സംപ്രേക്ഷണം പുനഃ  ആരംഭിക്കും 

കൊച്ചി : വാർത്ത മാധ്യമമായ  മീഡിയ വൺ ചാനലിന്റെ പ്രവർത്തനം  തടഞ്ഞ കേന്ദ്ര നടപടിയെ  ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ്  കേന്ദ്ര ഉത്തരവ് ഹൈക്കോടതി തടഞ്ഞത്. മീഡിയ വൺ നൽകിയ പരാതിയെതുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.ഇത്​ സംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോട്​ കോടതി വിശദീകരണം തേടി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.

 സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.

ഹൈക്കോടതി  ഉത്തരവിനെത്തുടർന്ന്  മീഡിയ വണ്ണിന്റെ സംപ്രേക്ഷണം ഉടൻ പുനഃ ആരംഭിക്കുമെന്ന് ചീഫ് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.

Post a Comment

0 Comments