Latest News
Loading...

മലബാർ കലാപം നൂറാം വാർഷികം സംഘടിപ്പിച്ചു

 മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മലബാർ കലാപം നൂറാം വാർഷികവും വായനാമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 


ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ ബാബു കെ ജോർജ് വായനാമത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. 


സംസ്ഥാന കൗൺസിൽ അംഗം കെ എസ് രാജു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജോൺസൺ പുളിക്കൽ, അഡ്വ സണ്ണി ഡേവിഡ്, കെ ആർ മോഹൻ, കെ ജെ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments