Latest News
Loading...

കട്ടിക്കയത്തില്‍ നിയമവിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മൂന്നിലവ് കട്ടിക്കയത്തിൽ കുളിക്കാനിറങ്ങിയ നിയമവിദ്യാർത്ഥി മുങ്ങിമരിച്ചു. തൊടുപുഴ കാരിക്കോട് തോപ്പിൽ ടി.വി. ഹരികുമാറിന്റെ ഏകമകൻ ടി.എച്ച്. അനന്തകൃഷ്ണൻ (21) ആണ് കയത്തിൽ മുങ്ങിമരിച്ചത്. 




വെള്ളിയാഴ്ച മൂന്ന് മണിയോടെയായിരുന്നു അപകടം. അനന്തകൃഷ്ണൻ സഹപാഠിയായ ഗോപീകൃഷ്ണനൊപ്പമാണ് ഇവിടെയെത്തിയത്. 



കയത്തിൽ കുളിക്കുവാനിറങ്ങിയ അനന്തകൃഷ്ണൻമുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും ഈരാറ്റുപേട്ട അഗ്നിശമന സേനയും ചേർന്നാണ് അനന്തകൃഷ്ണനെ കയത്തിൽ നിന്നെടുത്തത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൊടുപുഴ കോ ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ രണ്ടാംവർഷ വിദ്യാർഥിയായിരുന്നു അനന്തകൃഷ്ണൻ. അമ്മ: രേഖ. 


Post a Comment

0 Comments