Latest News
Loading...

സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു

 ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഇക്കൂട്ടർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്.

കോവിഡ് നെഗറ്റീവാണെന്ന് അറിയുന്ന മുറയ്ക്കാണ് തുടർചികിത്സ ലഭിക്കുന്നത്. വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിന ചൂടും തമ്മിൽ അനുപാതമില്ലാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. വൈറൽ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് കൂടുതൽ കാണുന്നത്. പ്രായമേറിയവർ പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

വായുവിൽ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്ക് ഉപയോഗത്തിൽ ജാഗ്രതക്കുറവ് കാണുന്നുണ്ടെന്നും മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

മൂന്നാംതരംഗം ഉണ്ടെങ്കിൽ അത് സാധാരണ പനിയും കൊറോണയും ചേർന്ന ഫ്ളുറോണ ആകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു.


Post a Comment

0 Comments