Latest News
Loading...

കുട്ടിയമ്മക്ക് ഇനി തണലായി കരുണ

തലനാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ താസക്കാരിയായിരുന്ന കുട്ടിയമ്മക്ക് മക്കളും കൊച്ചുമക്കളുമായി സമൂഹത്തിൽ ഉയർന്ന നിലവാരത്തിലുള്ള അധ്യാപികയും, കോൺട്രാക്ടർമാരും ഉണ്ടായിട്ടും ഒരു നേരത്തെ അന്നത്തിന് അയൽക്കാരോട് യാചിക്കേണ്ട അവസ്ഥയിൽ തെരുവിൽ ഉപേക്ഷിക്കപെട്ടവരായിരുന്നു. 70 വയസു പ്രായമുള്ള കുട്ടിയമ്മക്ക് പരാശ്രയം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ പഞ്ചായത്ത്, അധികാരികളുടെയും ,,പോലീസ് അധികൃതരുടെ ആവശ്യപ്രകാരം കരുണയുടെ ടീം കുട്ടിയമ്മയെ സന്ദർശിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയമ്മയെ കരുണ അഭയകേന്ദ്രത്തിൽ പ്രവേശനം നൽകി. 


.തലനാട് പഞ്ചായത് പ്രസിഡൻറ് രജനി സുദകരാനും ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ബിനോയ് സാറിന്റെയും കരുണ ചെയർമാൻ എൻ എ എം ഹാറൂണും . 1 RW, ലീഡർ , കരുണസെക്രട്ടറി കെ എ സമീറും കരുണ മെമ്പറന്മാരായ പി എസ് അഷറഫ് വി എം ഷഹീർ പി എ യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയമ്മയെ കരുണയിൽ എത്തിച്ചത്. കരുണയുടെ പരിചരണത്തിൽ കുട്ടിയമ്മ ഇപ്പോൾ സന്തോഷവതിയാണ്.

Post a Comment

0 Comments