Latest News
Loading...

കഞ്ചാവ് ഉപയോഗം. പാലാ എക്‌സൈസ് വ്യാഴാഴ്ച പിടികൂടിയത് 3 പേരെ



വള്ളിച്ചിറയില്‍ കഞ്ചാവ് കൈവശം വെച്ച 3 യുവാക്കളെ പാലാ എക്‌സൈസ്‌  പിടികൂടി. കഞ്ചാവുമായി  പുലിയന്നൂര്‍ പടിഞ്ഞാറ്റിന്‍കര ചാമക്കാലായില്‍  അമല്‍ മനോഹരന്‍ (23),  കുറിച്ചിത്താനം  കോഴിക്കൊമ്പ്  കരയില്‍ നീര്‍ പെട്ടിക്കല്‍ ഹരികൃഷ്ണന്‍ വി (22),   കുറിച്ചിത്താനം  ആണ്ടൂര്‍ കരയില്‍ മേക്കല്ലംമ്പിള്ളില്‍ വീട്ടില്‍  കണ്ണന്‍ (32) എന്നിവരാണ് പിടിയിലായത്. 



അമലിന്റെയും കണ്ണന്റെയും കൈവസമുണ്ടായിരുന്ന 5 ഗ്രാം വീതം കഞ്ചാവും ഹരികൃഷ്ണന്റെ പക്കല്‍ നിന്നും 7 ഗ്രാം കഞ്ചാവും പിടികൂടി. വിവിധ റെയിഡുകളില്‍ പ്രിവന്റീവ് ഓഫീസര്‍  ആനന്ദ രാജ് ബി  , CEO  സാജിദ് പി.എ , WCE0 മാരായ  വിനീത വി നായര്‍ , പാര്‍വ്വതി രാജേന്ദ്രന്‍, സിനി  ജോണ്‍  എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments