പൂഞ്ഞാര്‍ തെക്കേക്കര കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ആശുപത്രിയുടെ പ്രവര്‍ത്തനത്തിന്റെ ശോചനിയാവസ്ഥ ഉടന്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ തെക്കേക്കര മേഖല കമ്മിറ്റി പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന ഗവണ്മെന്റ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി ആശുപത്രി സേവനങ്ങള്‍ വൈകിട്ട് ആറുവരെ ഉയര്‍ത്തിയിരുന്നു . എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി കുത്തഴിഞ്ഞ രീതിയില്‍ ആണ് ആശുപത്രിയുടെ പ്രവര്‍ത്തനം. വൈകുന്നേരം വരെ ഉണ്ടായിരുന്ന ഒപി ഉച്ച വരെ ആക്കി ചുരുക്കി, മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയിലേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല.
0 Comments