Latest News
Loading...

"ഇറങ്ങിപ്പോടാ......" ഡോ.അനന്തകൃഷ്ഷ്ണന് സസ്പെൻഷൻ .



രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.അനന്തകൃഷ്ണനെതിരെയാണ് നടപടി. ‘മുട്ടുകാല് ഞാൻ തല്ലിയൊടിക്കും, ഇറങ്ങിപ്പോടാ…’ എന്ന് ആക്രോശിച്ചായിരുന്നു പെരുമാറ്റം.സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജോലിക്ക് വരേണ്ടതില്ലന്നാണ് പ്രിന്‍സിപ്പല്‍ സാറാ വര്‍ഗീസ് ഉത്തരവിട്ടത്.




ഡോക്ടര്‍ അനന്തകൃഷ്ണന്‍ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവമുണ്ടായത്. ഡോക്ടറുടെ പെരുമാറ്റം മെഡിക്കല്‍ കോളേജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്


Post a Comment

0 Comments