Latest News
Loading...

CPI ജാഥ ഈരാറ്റുപേട്ട തെക്കേകരയിൽ സമാപിച്ചു

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കും ദ്രോഹങ്ങൾക്കും എതിരെ പൂഞ്ഞാർ മണ്ഡലത്തിൽ സെക്രട്ടറി എം ജി ശേഖരൻ ക്യാപ്റ്റനും അഡ്വക്കറ്റ് പി എസ് സുനിൽ വൈസ് ക്യാപ്റ്റനും പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ കെ മുജീബ് ഡയറക്ടറും ആയിട്ടുള്ള ജാഥ മണ്ഡലാതിർത്തിയിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ട തെക്കേകരയിൽ സമാപിച്ചു.


സമാപന സമ്മേളനം പാർട്ടി സ്റ്റേറ്റ് കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ സഖാവ് ഇ കെ മുജീബ് അധ്യക്ഷതവഹിച്ചു പാർട്ടി മണ്ഡലം കമ്മിറ്റി അംഗം കെ ഐ നൗഷാദ് സ്വാഗതം ആശംസിച്ചു. സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് എം ജി ശേഖരൻ പ്രസംഗിച്ചു


അഡ്വ. പി എസ് സുനിൽ, പി എസ് ബാബു, കെ വി അബ്രഹാം, സോളി ഷാജി, കെ എസ് നൗഷാദ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ റ്റി ഡി മോഹനൻ, ഷമ്മാസ് ലത്തീഫ്,രതീഷ് പി എസ്, നൗഫൽഖാൻ, ആർ രതീഷ്, പത്മിനി രാജശേഖരൻ, ഓമന മണികണ്ഠൻ നായർ, ഓമന രമേശ്, റജീന തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments