Latest News
Loading...

പുതുവര്‍ഷത്തില്‍ കോവിഡ് നാലിരട്ടിയായി

 ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ്  കേസുകളിൽ കുതിപ്പ് .  ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.  24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ പതിനായിരത്തിനടുത്താണ്.



കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. 

രാജ്യത്തെ കൗമാരക്കാരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രാത്രി 12 മണി വരെ 4 ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. 15നും 18 നും ഇടയിൽ പ്രായമുള്ള പത്ത് കോടി പേരാണ് വാക്സിനേഷന് അർഹതയുള്ളത്.