Latest News
Loading...

ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പൗരാവകാശസമിതി

പാലാ ളാലം പള്ളിക്ക് സമീപം ബൈപാസ് റോഡ് തുറന്നഭാഗത്ത് റോഡിന് നടുവിലായ  ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പാലാ പൗരാവകാശ സംരക്ഷണസമിതി ആവശ്യപ്പെട്ടു. വലിയ തിരക് ഉണ്ടാകുന്നതിനൊപ്പം  പ്രസ്തുത ഭാഗത്തുള്ള ഇലട്രിക് പോസ്റ്റുകള്‍ വലിയ ഗതാഗത തടസം ഉണ്ടാക്കുന്നതിലുപരി വലിയ അപകടങ്ങള്‍ സംഭവിക്കാന്‍ കാരണമാകും.


ഈ വസ്തുതകള്‍ കണക്കിലെടുത്ത് അധികാരികള്‍ കണ്ണ് തുറക്കണമെന്നും, ഇലട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും  പാലാ പൗരവകാശ സംരക്ഷണ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ബൈപാസ് യഥാര്‍ഥ്യമാക്കിയ MLA ശ്രീ മാണി സി കാപ്പനെ യോഗത്തില്‍ അഭിനന്ദിച്ചു.

യോഗത്തില്‍ ജോസ് വേരനാനി അദ്യക്ഷത വഹിച്ചു. ജോഷി വട്ടകുന്നേല്‍, മൈക്കിള്‍ കവുകാട്ട്, ക്യാപ്റ്റന്‍ ജോസ് കുഴികുളം, എംപി കൃഷ്ണന്‍ നായര്‍, അഡ്വ. ജോബി കുട്ടിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments