Latest News
Loading...

മൂന്നിലവ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പുറത്ത്

മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്കിൽ CPI പിന്തുണയോടെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെതിരെയായിരുന്നു അവിശ്വാസം. വൈസ് പ്രസിഡണ്ടായിരുന്ന ടൈറ്റസ് ജേക്കബാണ് പുറത്തായത്.

പതിനൊന്നംഗ ബാങ്ക് കമ്മിറ്റിയിൻ ഇടത് മുന്നണിക്ക് 7 അംഗങ്ങളും UDF ന് 4 അംഗങ്ങളാണുള്ളത്. UDF ഭരിച്ചിരുന്ന ബാങ്ക് കേരള കോൺഗ്രസ് M -ൻ്റെ ഇടത് പ്രവേശനത്തോടെ ഇടത് മുന്നണിയിലെത്തുകയായിരുന്നു. CPI അനുഭാവിയും ഇടത് സ്വതന്ത്രനായി തിരഞ്ഞെടുക്കെപെടുകയും ചെയ്ത എ.വി സാമുവാലാണിപ്പോൾ ബാങ്ക് പ്രസിഡണ്ട്. 

4 അംഗങ്ങളുള്ള UDF , വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് മാണി ഗ്രൂപ് പ്രതിനിധിയുമായ ടൈറ്റസ് ജേക്കബിനെതിരെ നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുത്തപ്പോൾ CPI അംഗം മിനിയും ഇടത് സ്വതന്ത്രയായി വിജയിച്ച ഷേർളിയും പിന്തുണക്കുകയായിരുന്നു. ബാങ്ക് പ്രസിഡണ്ടടക്കം മറ്റ് ഇടത് അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ട് നിന്നു. മുൻപ് പ്രസിഡണ്ടായിരുന്ന ടോമി കുരിശുങ്കൽ പറമ്പിൽ കേരള കോൺഗ്രസ് M നൽകിയ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുകയായിരുന്നു. പിന്നീടാണ് A. V സാമുവൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെത്. 


Post a Comment

0 Comments