Latest News
Loading...

ബാബുവിന് ഓട്ടോറിക്ഷ കൈമാറി

 ചേറ്റുതോട്‌ എന്ന കൊച്ചു ഗ്രാമം ഒന്നിച്ചപ്പോൾ ബാബുവിന് ജീവിതവഴിയായി. കോട്ടയം മെഡിക്കൽ കോളെജിൽ അമ്മയുടെ ഓപ്പറേഷനുവേണ്ടിയെത്തിയ ബാബു നാരായണൻ പൊങ്ങൻപാറയുടെ ഓട്ടോറിക്ഷ മോഷണം പോയിി. മുവറ്റുപുഴയിൽ നിന്ന് ഓട്ടോ പോലീസ് കണ്ടെത്തിയെങ്കിലും വാഹനം ഉപയോഗശുന്യമായിരുന്നു. 

തുടർന്ന് നാട്ടുകാർ സഹായ നിധി രൂപീകരിച്ച് വാർഡിലെ മുഴുവൻ വീടിലും കയറി പിരിവെടുത്താണ് ഓട്ടോ മേടിച്ചത്. വൈകിട്ട് അഞ്ചു മണിക്ക് ചേറ്റുതോട്‌ ടൗണിൽ ചേർന്ന യോഗത്തിലാണ് താക്കോൽ കൈമാറിയത്. 

യോഗത്തിന് സഹായ നിധി കമ്മിറ്റിയുടെ ചെയർമാനും, ഗ്രാമ പഞ്ചായത്ത്‌ അംഗം ജോയിച്ചൻ കാവുങ്കൽ അധ്യക്ഷനായി.പ്രസിഡന്റ് തോമസ് വടകര , ട്രെഷറർ ജോസഫ് സെബാസ്റ്റ്യൻ കമ്മിറ്റി അംഗങ്ങളായ ഉണ്ണി നാരായണൻ, ജോളി പുറത്തെ മുതുകാട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments