Latest News
Loading...

ATM കൗണ്ടർ തകർത്തു കവർച്ചാശ്രമം



ഏറ്റുമാനൂർ പേരൂരിൽ എടിഎം കൗണ്ടർ തകർത്തു കവർച്ചാശ്രമം. പേരൂർ പുളിമൂട് ജംഗ്ഷനിലെ എസ് ബി ഐ യുടെ ATM ലാണ് മോഷണശ്രമം നടന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.  ഞായറാഴ്ച പുലർച്ചെ 2. 30 ഓടെയാണ് ഏറ്റുമാനൂർ പേരൂർ കവലയിലെ എസ് ബി ഐ യുടെ എടിഎം കുത്തിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചത്.



 പുലർച്ചെ ഇതുവഴി എത്തിയ യാത്രക്കാരാണ് എടിഎം തകർത്തത് കണ്ടത്. പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നീല ഷർട്ടും, തൊപ്പിയും, മാസ്കും ധരിച്ചെത്തിയ  യുവാവ് ATM കമ്പി ഉപയോഗിച്ച് തകർക്കുന്ന ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്. ഏറ്റുമാനൂർ എസ് എച്ച്  ഓ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 എടിഎം യന്ത്രം തകർത്ത ശേഷം പണം കവരാൻ ശ്രമം നടത്തിയതായാണ് സൂചന. എടിഎം ഏതാണ്ട് പൂർണ്ണമായും തകർത്ത നിലയിലാണ്.ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Post a Comment

0 Comments