Latest News
Loading...

സംസ്ഥാനത്ത് ഓട്ടോ ടാക്സി ചാർജ് വർദ്ധനവ് അടിയന്തിരമായി നടപ്പിലാക്കുക AITUC

 കോട്ടയം: രാജ്യത്തെ നോട്ട് നിരോധനവും കോവിഡ് വ്യാപനവും മൂലം തകർന്നുപോയ പ്രൈവറ്റ് മോട്ടോർ വ്യവസായത്തെ സംരക്ഷിച്ച് നിലനിർത്തുന്നതിനും സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് അടിയന്തരമായി വർധിപ്പിച്ച് പുതുക്കി നിശ്ചയിക്കുന്നതിനും നടപടികൾ കൈക്കൊള്ളണമെന്ന് പ്രസിഡന്റ്  സി കെ ശശിധരന്റെ അധ്യക്ഷതയിൽ കോട്ടയം ഡിസ്ട്രിക് പ്രൈവറ്റ് മോട്ടോഴ്സ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐടിയുസി സംസ്ഥാന പ്രസിഡന്റ്  ജെ. ഉദയഭാനു ആവശ്യപ്പെട്ടു.


സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം  വി കെ അനിൽകുമാറും, അനുശോചനപ്രമേയം  എൻ എം മോഹനനും അവതരിപ്പിച്ചു.  അഡ്വക്കറ്റ് ബിനു ബോസ് സ്വാഗതമാശംസിച്ചു ജനറൽ സെക്രട്ടറി എം ജി ശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു എബി കുന്നേപറമ്പിൽ, ടോമി മാത്യു, രാജേഷ് ചെങ്ങളം,പി സുഗതൻ എരുമേലി, സുദർശനൻ, എം എം മനാഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ബി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. 


പ്രസിഡന്റ് സി കെ ശശിധരൻ വർക്കിംഗ് പ്രസിഡന്റ് ബി രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാർ റ്റി സി ബിനോയ്, സുഗതൻ എരുമേലി, എൻ എം മോഹനൻ, ടോമി മാത്യു, ജനറൽ സെക്രട്ടറിയായി എം ജി ശേഖരൻ, ജോയിന്റ് സെക്രട്ടറിമാരായി വി കെ അനിൽകുമാർ സിബി താളിക്കല്ല്, എബി കുന്നേപറമ്പിൽ, അഡ്വക്കറ്റ് ബിനു ബോസ്, ട്രഷറർ എം എം മനാഫ് എന്നിവരടങ്ങുന്ന 29 അംഗ ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു . പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണ്ണയ അധികാരം കമ്പനികളിൽ നിന്നും കേന്ദ്ര സർക്കാർ തിരിച്ചെടുക്കണമെന്നും അന്യായമായി സമീപ നാളിൽ വർദ്ധിപ്പിച്ച ഇന്ധന വില കുറച്ച് 60 രൂപയിൽ നിജപ്പെടുത്തണമെന്നും ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സബ്സിഡിനിരക്കിൽ ഇന്ധന വിതരണം നടത്തണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ ഓട്ടോ ടാക്സി വാഹനങ്ങൾ കിടന്നോടുന്നതിന് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ സ്റ്റാൻഡുകൾ ഒരുക്കി നൽകുക, കള്ള ടാക്സികളും റെന്റ് എ കാറുകളും പൂർണമായും തടയുക, ഓട്ടോ ടാക്സി വാഹനങ്ങളുടെ ടാക്സ് ഒഴിവാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു രാജേഷ് ചെങ്ങളം നന്ദി പറഞ്ഞു

Post a Comment

0 Comments