Latest News
Loading...

ബിജെപി സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയം തിരുത്തുക A.I.S.F

 ഈരാറ്റുപേട്ട: മതത്തിന്റെയും പണത്തിന്റെയും പേരിൽ തരംതിരിക്കാതെ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പഠിക്കുവാനുള്ള അവസരം ഒരുക്കണമെന്നും വിദ്യാഭ്യാസം തീരുന്ന മുറയ്ക്ക് ജീവിക്കാനുള്ള തൊഴിലവസരങ്ങൾ ഒരുക്കണമെന്നും അതിനാവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കണമെന്നും എഐഎസ്എഫ് പൂഞ്ഞാർ മണ്ഡലം സമ്മേളനം ഈരാറ്റുപേട്ടയിൽ സഖാവ് കെ വി കൈപ്പള്ളി നഗറിൽ തേജസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്നപ്പോൾ ഉദ്ഘാടനം ചെയ്തുകൊണ്ട് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് ഋഷിരാജ് ആവശ്യപ്പെട്ടു. 


ക്യാമ്പസ്സുകളിൽ അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും എല്ലാ സംഘടനകൾക്കും നിർഭയം ജനാധിപത്യപരമായി പ്രവർത്തിക്കാൻ അവകാശവും അവസരങ്ങളും ഒരുക്കണമെന്നും ഋഷിരാജ് ആവശ്യപ്പെട്ടു സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് സാംജിത്ത് എം ശേഖർ അവതരിപ്പിച്ചു സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി നിഖിൽ ബാബു, എംജി ശേഖരൻ ഇ കെ മുജീബ്, ഫാത്തിമ ഷമ്മാസ്, അഡ്വക്കറ്റ് പി എസ് സുനിൽ, രതീഷ് പി എസ്, ആർ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

പുതിയ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി സുനൈസ് എംപി, വൈസ് പ്രസിഡന്റ്മാരായി സെബിൻ സെബാസ്റ്റ്യൻ, സിദ്ധാർത്ഥ് സെക്രട്ടറിയായി അജ്മൽ ജലീൽ, ജോയിന്റ് സെക്രട്ടറിമാരായി വിധു പി പ്രസാദ്, റ്റിസ്ബിൻ വെള്ളികുളം എന്നീ ഭാരവാഹികൾ അടങ്ങുന്ന 13 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു ജില്ലാ സമ്മേളന പ്രതിനിധികളായി 17 അംഗങ്ങളെയും തിരഞ്ഞെടുത്തു.

 വിദ്യാർത്ഥികളെയും യുവാക്കളെയും സമൂഹത്തെ ആകെ തന്നെയും നശിപ്പിക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ വില്പനയും ഉപയോഗവും തുടച്ചു നീക്കണമെന്നും ക്രിയാത്മക നടപടികൾ അധികാരികൾ ഗൗരവപൂർവ്വം കൈക്കൊള്ളണമെന്നും വിദ്യാർഥികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈരാറ്റുപേട്ട ടൗണിലെ ക്രമരഹിതമായ ട്രാഫിക് സംവിധാനങ്ങൾ പുനഃക്രമീകരിക്കണം എന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു സമ്മേളനത്തിൽ അജ്മൽ ജലീൽ സ്വാഗതവും സുനൈസ് എംപി നന്ദിയും പറഞ്ഞു.

Post a Comment

0 Comments