Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട്‌ ഒരു ലക്ഷം രൂപ വിതരണം ചെയ്തു

വീടുകളിൽ ചെന്ന് പ്ലാസ്റ്റിക് ശേഖരണം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് കോവിഡ് കാലത്ത് വരുമാനത്തിലുണ്ടായ സാരമായ കുറവ് പരിഹരിക്കുന്നതിനായി ഉഴവൂർ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തി വി ജി എഫ് അനുവദിച്ചു.കോട്ടയം ജില്ലയിൽ വി ജി എഫ് അനുവദിച്ച ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നാണ് ഉഴവൂർ ഗ്രാമപഞ്ചായത്ത്‌. സേന പ്രസിഡന്റ്‌ രാഖി അനിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. 


.ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളെ പഞ്ചായത് വിലമതിക്കുന്നു എന്നും ഉഴവൂർ പഞ്ചായത്തിൽ നിന്ന് മാരഖ രോഗങ്ങള്ക്കു പോലും കാരണം ആകുന്ന പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിൽ വാതിൽപടി സേവനം നൽകുന്ന ഹരിതകർമ്മസേന അംഗങ്ങളെ ആദരിക്കുന്നതയും പ്രസിഡന്റ്‌ അഭിപ്രായപെട്ടു. ഒരു മാസം ഏകദേശം 1000 കിലോ പ്ലാസ്റ്റിക് ആണ് ഉഴവൂർ പഞ്ചായത്തിൽ നിന്നും ക്ലീൻ കേരള കമ്പനിക്കു കൈമാറുന്നത്.


.മോനിപള്ളി വാർഡ് കളിൽ സേനയിൽ മാന്യമായ വേതനത്തോടെ അംഗം ആകുവാൻ കൂടുതൽ ആളുകൾ കടന്നുവരണം.ചെറിയ ഒരു വിഭാഗം ആളുകൾ ഒഴികെ എല്ലാവരും തന്നെ ഹരിതകർമ്മ സേനയുമായി സഹകരിക്കുന്നുണ്ട് എന്നും അവരുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാൻ വി ജി എഫ് സഹായകരം ആകും എന്നും വിലയിരുത്തപ്പെട്ടു. ,വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ, മെമ്പർമാർ, സെക്രെട്ടറി സുനിൽ എസ്, കുടുംബശ്രീ ചെയർപേഴ്സൺ ഡെയ്സി സ്റ്റീഫൻ, ഗ്രാമ സേവകരായ ലിഷ പി ജോസ്, കപിൽ വി,ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments