Latest News
Loading...

അക്ഷയ ഊർജ്ജസർവ്വീസ് സെന്റർ തീക്കോയിയിൽ പ്രവർത്തനമാരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ അനർട്ടിന്റെ കീഴിലുള്ള അക്ഷയ ഊർജ്ജ സർവീസ് സെന്ററായ ഊർജ്ജ മിത്ര, തീക്കോയി പള്ളിവാതിൽ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് തീക്കോയിയിലെ തുണ്ടത്തിൽ ബിൽഡിംഗ്സിലേയ്ക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്. സൗരവൈദ്യുത ഉപകരണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്.

സോളാർ ഉപകരണങ്ങൾ വാങ്ങാനും സ്ഥാപിച്ച് നല്കാനുമുള്ള സാങ്കേതിക സഹായം, അനർട്ടിന്റെ ഇതര സേവനങ്ങളുടെ ഡിജിറ്റൽ സഹായം, സോളാർ ഉപകരണങ്ങളുടെ ഫ്രീ ഇൻഷുറൻസ് രജിസ്ട്രേഷൻ, അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ സർവ്വീസ്, സോളാർ ഉപകരണങ്ങളുടെ ഗുണമേൻമ പരിശോധന, സാധ്യതാ പഠനം എന്നിവ ഇവിടെ നിന്നും ലഭ്യമാകും.

ഓൺഗ്രിഡ്, ഓഫ് ഗിഡ് സോളാർ പവർ പ്ലാന്റുകൾ, സോളാർ ഉപയോഗിച്ചുള്ള വാട്ടർ ഹീറ്റർ, സ്ട്രീറ്റ് ലൈറ്റ്സ്, ഹോം ലൈറ്റിംഗ്, ഗാർഡൻ ലൈറ്റ്, ഫെൻസിംഗ് ലൈറ്റ്, ഗ്യാസ് പ്ളാന്റ് എന്നിവയുടെ വിതരണവും സേവനവും ഊർജ്ജമിത്ര കേന്ദ്രത്തിൽ ലഭ്യമാകും. വിവരങ്ങൾക്ക് 7510198186, 9400780721 
ഇമെയിൽ auscpoonjar@gmail.com

Post a Comment

0 Comments