Latest News
Loading...

പ്രതിഷേധ ഉപവാസ സമരം നടത്തി

 പേമാരിയിലും വെള്ളപ്പൊക്കത്തിലും തകർന്ന മൂന്നിലവ് കടപുഴ പാലവും, മൂന്നിലവ്-കടപുഴ-മേച്ചാൽ റോഡും പുനഃനിർമിക്കാത്തത്തിൽ പ്രതിഷേധിച്ചു  ബുധനാഴ്ച രാവിലെ 9 മണി മുതൽ മൂന്നിലവിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, മൂന്നിലവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, മേച്ചാൽ വാർഡ് മെമ്പറുമായ ശ്രീ പി എൽ ജോസഫ്,യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്‌ഡലം പ്രസിഡന്റ് ശ്രീ സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ എന്നിവർ ഉപവസിച്ചു. 


.ഉപവാസ സമരം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മൂന്നിലവ് മണ്‌ഡലം പ്രസിഡന്റ് ശ്രീ ഷൈൻ പാറയിൽ ഉദ്ഘാടനം ചെയ്തു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു ഡി സി സി ജനറൽ സെക്രട്ടറി ശ്രീ സി റ്റി രാജൻ,മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോഷി ജോഷ്വാ, യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് അന്റോച്ചൻ ജെയിംസ്, ശ്രീ ജോയിച്ചൻ കുന്നേകാട്ട്,ശ്രീ ജോജോ പാറക്കൽ,തങ്കച്ചൻ മാറാമറ്റം,



.മൂന്നിലവ് ഗ്രാമപഞ്ചായത്ത് യൂ ഡി എഫ്‌ ഭരണസമിതി മെമ്പർമാരായ ചാർളി ഐസക്,റീന റെനോൾഡ്,ഷാന്റി മോൾ,മായാ അലക്സ്, ലിൻസിമോൾ, ഇ കെ കൃഷ്‌ണൻ എന്നിവരും യൂ ഡി എഫ് പ്രവർത്തകരും പ്രസംഗിച്ചു.ഈ സമരം സൂചന മാത്രം ആണെന്നും സർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ട്‌ പോകുവാൻ യോഗം തീരുമാനിച്ചു.

Post a Comment

0 Comments