Latest News
Loading...

സ്മാർട്ടാവാൻ തീക്കോയി സഹകരണ ബാങ്ക്

തീക്കോയി സഹകരണ ബാങ്കിൽ കോർ ബാങ്കിംഗ് അടക്കമുള്ള e-സേവനങ്ങൾക്ക് തുടക്കമായി. കോർ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്/ e-പേയ്‌മെന്റ്, എൻ. ഇ. എഫ്. റ്റി /ആർ. റ്റി. ജി. എസ്. എന്നീ സംവിധാനങ്ങളാണ് ആരംഭിച്ചത്. അതോടൊപ്പം ബാങ്കിന്റെ നവീകരിച്ച വെബ്സൈറ്റും പ്രവർത്തനം ആരംഭിച്ചു.കോർ ബാങ്കിംഗിന്റെ ഉൽഘാടനം പത്തനംതിട്ട എം. പി. ആന്റോ ആന്റണി നിർവഹിച്ചു. മൊബൈൽ ബാങ്കിംഗ് /e-പേയ്‌മെന്റ് സംവിധാനത്തിന്റെ ഉൽഘാടനം പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 


.ബാങ്കിന്റെ നവീകരിച്ച വെബ്സൈറ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസും ആർ. റ്റി. ജി. എസ് /എൻ. ഇ. എഫ്. റ്റി. സംവിധാനങ്ങളുടെ ഉൽഘാടനം കോട്ടയം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) ശ്രീ. അജിത്കുമാർ എൻ. എന്നിവർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി. ജെ. ജോസ് വലിയവീട്ടിൽ ആധ്യക്ഷത വഹിച്ചു. 

.വൈസ് പ്രസിഡന്റ്‌ സി. കെ ഗോപി മലയിൽ, മുൻ പ്രസിഡന്റുമാരായ പി.എസ്. സെബാസ്റ്റ്യൻ പാമ്പ്ലാനിയിൽ, എം ഐ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത്‌ അംഗം അമ്മിണി തോമസ്,ഐസക് കല്ലുങ്കൽ, മോഹനൻ തന്നിക്കാത്തൊട്ടിയിൽ, രമണൻ ഇട്ടിപ്പറമ്പിൽ, പി. വി വർഗീസ് പുല്ലാട്ട്, പയസ് കവളമ്മാക്കൽ, ജോർജ് അറമത്ത്‌, ദീപേഷ് പറയഞ്ചാലിൽ,പി. വി അനിൽകുമാർ, ഷംസുദീൻ സി.എസ്, വി സി ജോർജ്, ബേബി പുതനപ്രക്കുന്നേൽ, ജോയ് പൊട്ടനാനിയിൽ, ബാലകൃഷ്ണൻ റ്റി. കെ, ജോർജ് മാന്നാത്ത്‌,മോഹനൻ കുട്ടപ്പൻ,ലാലി താഴത്തുപറമ്പിൽ,ലിസി പോർക്കാട്ടിൽ, സെബാസ്റ്റ്യൻ പുല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments