Latest News
Loading...

വിണ്‍ നക്ഷത്രത്തിന് കൂട്ടായ് വന്‍നക്ഷത്രം

മേലുകാവ്: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ വന്‍നക്ഷത്രമൊരുക്കി ബേക്കര്‍ഡേല്‍ സെന്റ്. ആന്‍ഡ്രൂസ് സി എസ് ഐ പള്ളി. കോവിഡ് കാലത്തിന്റെ അതിജീവനത്തിലും, വീണ്ടും കനത്ത ഭീതിയുടെ പെരുമഴ ആശങ്ക നിറയ്ക്കുമ്പോള്‍ തിരുപ്പിറവിയുടെ  പ്രത്യാശയുടെ അടയാളമായ  വഴികാട്ടിയായ് വന്‍ നക്ഷത്രം ഒരുങ്ങി.



.ബേക്കര്‍ഡെയ്ല്‍ സെന്റ്. ആന്‍ഡ്രൂസ് സി എസ് ഐ ദൈവാലയത്തിന്റെ തിരുമുറ്റത്ത് യുവജനങ്ങള്‍ തീര്‍ത്ത പ്രഭ ചിന്നുന്ന 30 അടി ഉയരമുള്ള ഈ കൂറ്റന്‍ നക്ഷത്രം ശ്രദ്ധേയമാവുകയാണ്.

Post a Comment

0 Comments