Latest News
Loading...

വലവൂർ സെൻ്റ്മേരീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി

വലവൂർ സെൻ്റ്.മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. മോൺ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് വൈകുന്നേരം നാല് മണിക്ക് വി.കുർബാന അർപ്പിച്ചു. തുടർന്ന് വൈകുന്നേരം 5:30ന് വലവൂർ ടൗൺ ഉണ്ണിമിശിഹാ കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കർമ്മം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിച്ചു.



.ഇന്ന് വൈകിട്ട് 4.45 ന് തിരുസ്വരൂപങ്ങൾ പന്തലിൽ പ്രതിഷ്ഠിക്കും. ഫാ. തോമസ് ഓലയത്തിൽ വി കുർബാനയർപ്പിച്ച് സന്ദേശം നൽകും . തുടർന്ന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഡിസം 12 ഞായർ രാവിലെ 5.30, 7.00, 8.30, 10.00 സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാകും. വൈകിട്ട് 4.30. ന് ഫാ.മാത്യൂ വെണ്ണായിപ്പിള്ളിൽ ആഘോഷകരമായ തിരുനാൾ കുർബാനയർപ്പികും. ഫാ കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും . തുടർന്ന് ടൗൺ കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം.


13 ന് ഇടവകയിലെ മരണമടഞ്ഞ വിശ്വാസികളുടെ ഓർമ്മത്തിരുനാൾ . രാവിലെ 6.30 നും വൈകിട്ട് 4.30 ന് വി.കുർബാനയും ഒപ്പീസും . സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങൾ .