Latest News
Loading...

അരുവിത്തറ സെന്റ് ജോർജ് കോളേജിൽ ഓഹരി വിപണി ശിൽപശാല

 അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മാർക്കറ്റിംഗ് ആഭിമുഖ്യത്തിൽ അക്യുമെൻ ക്യാപിറ്റൽ കൊച്ചിയുടെ സഹകരണത്തോടെ ഓഹരിവിപണിയുടെ ലൈവ് ട്രേഡിങ് ശില്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോക്ടർ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ ഫാദർ ജോർജ് പുല്ലു കാലായിൽ, ഡിപ്പാർട്ട്മെന്റ് മേധാവി ശ്രീമതി സ്മിതാ തോമസ്, പ്രോഗ്രാം കോഡിനേറ്റർ ശ്രീ ബിനോയ് സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. 


.അക്യുമെൻ ക്യാപിറ്റൽസ് ഡയറക്ടർ ശ്രീ ബിനു എം ജെ നയിച്ച ശില്പശാല പ്രായോഗിക ഓഹരി വ്യാപാരത്തിന്റെ അനുഭവം വിദ്യാർഥികൾക്ക് നൽകി.

Post a Comment

0 Comments