Latest News
Loading...

വിശ്വാസികൾ ആരാധന ചെയ്യുന്ന ഇടങ്ങളിൽ അവിശ്വാസികൾ കയറരുത് . കെ പി ശശികലടീച്ചർ

പൂഞ്ഞാർ. അവിശ്വാസികളായ രാഷ്ട്രീയക്കാർ ആരാധനാലയങ്ങളിൽ പോയി വിശ്വാസികളുടെ ആചാരങ്ങളെ വ്രണപ്പെടുത്തുന്നത് അനുവദിക്കാനാകില്ല എന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രസ്താവിച്ചു. പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചർ. ഹലാൽ എന്നത് വിഭാഗീയത തന്നെയാണ്. നാല് ഇസ്ലാമിക സംഘടനകൾ ആണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുള്ളത്. ഭക്ഷണത്തിൽ മതവും വിഭാഗീയതയും അടിച്ചേൽപ്പിക്കുന്നവർ കുലത്തൊഴിലുകൾ ഇല്ലാതാക്കുമെന്നും ടീച്ചർ കൂട്ടിച്ചേർത്തു. 


.ലവ് ജിഹാദും, നർക്കോട്ടിക് ജിഹാദും വ്യാപകമായി ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹിന്ദുസമൂഹം വിഭാഗീയമായി ചിന്ദിക്കാതെ ഒന്നിക്കണം. 

ഹിന്ദു ഐക്യവേദി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി ഗോപകുമാർ അധ്യക്ഷത വഹിച്ചു സ്വാമി ദർശനാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ അനിത ജനാർദനൻ,ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശിവൻ, സെക്രട്ടറി ഇ ജി മനോജ്‌, ഹരിലാൽ തയ്യിൽ, ഉഷ എം നായർ, അനന്ദു മനോജ്‌, വനജ ടീച്ചർ, സന്ദീപ് ടി എം തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments