Latest News
Loading...

വിജയ വാർഷികത്തിന് കാരുണ്യ സ്പർശം നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ


 കോട്ടയം ജില്ലാ പഞ്ചായത്തിലെ ഭരണങ്ങനം ഡിവിഷൻ  മെമ്പറും കേരള കോൺഗ്രസ് (എം) നേതാവുമായ രാജേഷ് വാളി പ്ലാക്കൽ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ഒന്നാം വിജയവാർഷികം ആഘോഷിച്ചത് തൻ്റെ ഡിവിഷനിലെ നിർധന വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ്. 


.തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഓർമ്മയ്ക്കായി കാരുണ്യസ്പർശം 2021 എന്ന പേരിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന സമ്മേളനം ജോസ്.കെ.മാണി എം.പി  ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലെ 53 വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കിഡ്നി രോഗികൾക്കാണ് ഡയാലിസിസ് കിറ്റ് നൽകിയത്. 


.ജില്ലാ പഞ്ചായത്തിൽ നിന്നും കഴിഞ്ഞ ഒരു വർഷം ലഭിച്ച ഓണറേറിയത്തിൽ നിന്നുമുളള തുക മാറ്റിവെച്ചാണ് ഡയാലിസിസ് കിറ്റുകൾ വാങ്ങി രോഗികൾക്ക് നൽകിയത്. അടുത്ത നാലു വർഷവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭരണങ്ങാനം ഡിവിഷനിലെ 53 കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ഏറ്റവും മാതൃകാപരമായ നടപടിയെന്ന് ജോസ്.കെ.മാണി പറഞ്ഞു.