Latest News
Loading...

നികുതിവെട്ടിപ്പ് . പാലാ നഗരസഭയിൽ വിജിലൻസ് റെയ്ഡ്

നഗരത്തിലെ തിയറ്റർ നടത്തിയ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം പാലാ നഗരസഭാ ഓഫീസിൽ റെയ്ഡ്. ന ടത്തി നാല് പതിറ്റാണ്ടോളം നികുതി ഇനത്തിൽ വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും തുക പിരിച്ചെടുക്കാൻ നഗരസഭയുടെ ഭാഗത്ത് നിന്നും കാര്യമായ നീക്കമുണ്ടായില്ല. വിഷയം നേരത്തെ കൗൺസിൽ യോഗത്തിലൂടെ പുറത്തുകൊണ്ടുവന്ന ബിനു പുളി ക്കണ്ടം നല്കിയ പരാതിയിലാണ് കോട്ടയത്ത് നിന്നും വിജിലൻസ് സംഘം പരിശോധന നടത്തിയത്. നിരവധി ഫയലുകൾ പിടി ച്ചെടുത്ത് മഹസർ തയാറാക്കി.



.20000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം 2700 സ്ക്വയർ ഫീറ്റിനുള്ള നികുതി മാത്രമാണ് 42 വർഷമായി അടച്ചുപോന്നത്. ഇ തുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായത്. കെട്ടിടത്തിന്റെ ഏരിയ പുനപരിശോധിക്കണമെന്ന് ഓഡിറ്റ് ഒബ്ജക്ഷൻ വന്നിരുന്നു. കഴിഞ്ഞ കൗൺസിൽ കാലയളവിൽ ഇതുപ്രകാരം സംയുക്ത പരിശോധന നടത്തിയാണ് വ്യത്യാസം കണ്ടെത്തിയത് . ഫീസ് നിശ്ചയിച്ച് മുൻസിപ്പാലിറ്റിയുടെ നഷ്ടം ഈടാക്കണമെന്നു ഓഡിറ്റ് വിഭാഗം നിർദേശം നല്കുകയും ചെയ്തു. കെട്ടിടം ക്രമവ ല്കരിക്കുകയാണ് ഇത്തരം കേസുകളിൽ സാധാരണ ചെയ്യാറ്. ബിൽഡിംഗ് റൂൾ പ്രകാരം ക്രമവല്കരിച്ചാലേ നികുതി ഈടാക്കാനാവൂ. എന്നാൽ ക്രമവല്കരിക്കുകയോ ഒക്കുപ്പൻസി റിപ്പോർട്ടോ ഇല്ലാതെ റവന്യൂ വിഭാഗം നികുതി കണക്കാക്കി നല്കുകയായിരു ന്നു. ഇത് ഗുരുതരമായ ക്രമക്കേടാണ്.


.കെട്ടിടനിർമാണചട്ടം അനുസരിച്ചാണോ നിർമാണം എന്ന് നോക്കാതെയായിരുന്നു ഇത്. ഫയർ എൻഒസി ലഭിക്കണമെങ്കിലും അപ്രൂവ്ഡ് പ്ലാൻ നിർബന്ധമാണ്. എന്നാൽ ഈ കെട്ടിടത്തിന് ഇത് രണ്ടും ലഭിച്ചിട്ടില്ല. ഇത്തരത്തിൽ വരുന്ന കെട്ടിടങ്ങൾ യു.എ (അൺ ഓതറൈസ്ഡ് ) ആക്കണമെന്നാണ് ചട്ടം. ക്രമവൽക്കരിച്ച് ടാക്സ് ഈടാക്കുന്ന കാലം വരെ യു.എ പ്രകാരം മൂന്നിരട്ടി ടാക്സ് വാങ്ങ ണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല. ഒരേ കെട്ടിട നമ്പരിൽ തന്നെ 3 ലൈസൻസ് നല്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ തിയ റ്ററുമായി ബന്ധപ്പെട്ട ഫയലിൽ വലിയ ക്രമക്കേടുകളുണ്ടെന്നാണ് കണ്ടെത്തിയത്.

റവന്യൂ, ഹെൽത്ത്, എൻജിനീയറിംഗ് വിഭാഗം രേഖകൾ പിടിച്ചെടുത്തിരുന്നു. രാവിലെ ഒൻപതരയോടെയാണ് വിജിലൻസ് സംഘ മെത്തിയത്. നാളെയും പരിശോധന തുടരുമെന്നാണ് വിവരം.


Post a Comment

0 Comments