Latest News
Loading...

ഈരാറ്റുപേട്ട എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയം

 തലപ്പലം..ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യോട് ചേർന്നുകിടക്കുന്ന വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മറ്റും ഈരാറ്റുപേട്ട എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സുരേഷ് പി കെ ആണ് പ്രമേയം അവതരിപ്പിച്ചത്,മൂന്നാം വാർഡ് മെമ്പർ സതീഷ് കെ ബി പിൻതാങ്ങി, അനാവശ്യമായി അടുത്ത മുനിസിപ്പാലിറ്റിയുടെ സ്ഥലനാമം ഉപയോഗിക്കുന്നത് ഒരു സൈലന്റ് അറ്റാക്ക് ആണെന്നും ഇതുമൂലം തലപ്പലം പഞ്ചായത്തിലെ ചരിത്രപരമായ പല സ്ഥലനാമങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സുരേഷ് പി കെ പറഞ്ഞു, മുഴുവൻ അംഗങ്ങളും പിന്താങ്ങുകയും ചെയ്തു,. 


.എന്നാൽ ഈരാറ്റുപേട്ട വികസിക്കുന്നതിന്റെ ഭാഗം ആണെന്ന് പറഞ്ഞും,രാഷ്ട്രീയപരമായ പ്രശ്നങ്ങൾ പറഞ്ഞും യുഡി എഫ്..എൽ ഡി എഫ്.. മെമ്പർമാർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു,പഞ്ചായത്ത്‌ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥാപനങ്ങളുടെ അഡ്രസ്സ്എഴുതുന്ന സ്ഥലത്ത് മാത്രംഈരാറ്റുപേട്ട എന്ന് ഉപയോഗിക്കാമെന്നും,മറ്റു സ്ഥലങ്ങളിൽ ഒരു കാരണവശാലും ഈരാറ്റുപേട്ട എന്ന് ഉപയോഗിക്കാൻ പാടില്ല എന്നും സ്വതന്ത്ര അംഗം പറഞ്ഞു. 

.
4ന് എതിരെ 7 വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു.സൈലന്റ് അറ്റാക്കിലൂടെ സ്വന്തം സ്ഥലത്തേക്ക് അതിക്രമിച്ചു കയറുന്നവർക്ക് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടു സപ്പോർട്ട് ചെയ്യുന്ന തലപ്പലം ഗ്രാമപഞ്ചായത്ത് യുഡിഎഫ്,എൽഡിഎഫ്, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കന്മാരെയും ജനങ്ങൾ തിരിച്ചറിയണമെന്നും ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി ശക്തമായ നിലപാട് എടുത്തില്ലെങ്കിൽ ബിജെപി ശക്തമായ സമര പരിപാടികൾ ആരംഭിക്കു മെന്നും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയും തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സതീഷ് കെ ബി പറഞ്ഞു.

Post a Comment

0 Comments