Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിലെ സ്റ്റുഡന്റ് പോലീസിന്റെ ആദ്യ ക്യാമ്പ് നടന്നു

പൂഞ്ഞാർ  സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആദ്യ ക്യാമ്പ് ശ്രദ്ധേയമായി. എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ക്രിസലിസ് പ്രൊജക്ടിന്റെ പ്രവർത്തങ്ങളും ഉൾക്കൊള്ളിച്ച് നടത്തിയ ക്യാമ്പ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. 

സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി. ജനാർദ്ദനൻ, ഹെഡ്മാസ്റ്റർ കെ.എ. ടോം, പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ, സി.പി.ഒ. - മാരായ ടോണി തോമസ് പുതിയാപറമ്പിൽ, മരീന അബ്രാഹം, ഡ്രിൽ ഇൻസ്ട്രക്ടർ പ്രദീപ് എം. ഗോപാൽ എന്നിവർ പ്രസംഗിച്ചു.

ഇന്റർനാഷണൽ അത് ലെറ്റിക് കോച്ചും റിട്ട. ക്യാപ്റ്റനുമായ കെ.എസ്. അജിമോൻ, പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ ഡോ. അലക്സ് ജോർജ്, ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ എം. എച്ച്. അനുരാജ്,  പൂഞ്ഞാർ എഫ്. എച്ച്. സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. ഷാജു സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, ട്രെയിനർ ജോബിൻ കുരുവിള എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, മദർ പി.റ്റി.എ. പ്രസിഡന്റ് ആഷ ജോസ് എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Post a Comment

0 Comments