Latest News
Loading...

ഈരാറ്റുപേട്ട ടൗണിലെ കുഴികള്‍ അടച്ചു

ഈരാറ്റുപേട്ട നഗരത്തിലൂടെ കടന്നുപോകുന്ന ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയുടെ ഭാഗമായ റോഡ് റീടാര്‍ ചെയ്തു. ബി.സി ഓവര്‍ലേ ടാറിംഗാണ് വ്യാഴാഴ്ച രാത്രിയില്‍ പൂര്‍ത്തീകരിച്ചത്. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ എംഇഎസ് കവല വരെയുള്ള ഭാഗത്തെ ടാറിംഗാണ് നടത്തിയത്. 


.പിഡബ്ല്യുഡിയുടെ നേരത്തെ അനുവദിച്ചിരുന്ന ഫണ്ട് വിനിയോഗിച്ചാണ് ഈ ഭാഗം ടാറിംഗ് നടത്തിയത്.  പാലാ ചേര്‍പ്പുങ്കല്‍ മുതല്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന്‍ വരെയുള്ള ടാറിംഗ്  കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. എംഇഎസ് കവല മുതല്‍ പൂഞ്ഞാര്‍ വരെ നേരത്തെ 2 ഘട്ടമായി ടാറിംഗ് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഇതോടെ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ എംഇഎസ് കവല വരെയുള്ള ഭാഗംമാത്രം അവശേഷിക്കുകയായിരുന്നു. 


.ഒരു കിലോമീറ്ററോളം വരുന്ന ഇത്രയും ദൂരം ഏറെ തകര്‍ന്ന അവസ്ഥയിലായിരുന്നു. കുരിക്കള്‍ നഗറിലെ റോഡിന്റെ ദുരവസ്ഥ മൂലം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പിഎംസി ആശുപത്രിയ്ക്ക് സമീപത്തെ വളവിലും റോഡില്‍ നിറയെ കുഴികളായിരുന്നു. പലതവണ കുഴികളടച്ചെങ്കിലും വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു. സമീപ റോഡുകള്‍ എല്ലാം ടാറിംഗ് പൂര്‍ത്തിയായതോടെ, ഇനി വാഗമണ്‍ റോഡിന്റെ ടാറിംഗ് കൂടി കാത്തിരിക്കുകയാണ് ജനം. 


Post a Comment

0 Comments