Latest News
Loading...

മഹാകവി പാലാനാരായണന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു

മഹാകവി പാലാ നാരായണൻ നായർക്കു ജന്മനാടായ പാലായിൽ ഉചിതമായ സ്‌മാരകം നിർമ്മിച്ച് മഹാകവിയുടെ ഓർമ്മ നിലനിർത്തണമെന്ന് സാഹിത്യകാരിയും കവിയുമായ ഡിജിപി ബി സന്ധ്യ. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ മഹാകവി പാലായുടെ 111മത് ജന്മ വാർഷികത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.



.ദേശീയത മുഖ മുദ്രയാക്കിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത് എന്നും മഹാകവിക്ക്‌ കേരളം എന്നും അഭിമാനമായിരുന്നു എന്നും അദ്ദേഹത്തിന്റെ 43കവിതാസമാഹാരങ്ങളിൽ നിന്നും അത് വ്യകതമാവുമെന്നും സന്ധ്യ പറഞ്ഞു. കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ kpgd സംസ്ഥാന ചെയർമാനും മുൻ കാലടി യൂണിവേഴ്സിറ്റി vc യുമായിരുന്ന dr എംസി ദിലീപ് കുമാർ അധ്യക്ഷം വഹിച്ചു. മുൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ dr സിറിയക് തോമസ് അനുസ്മരണ സമ്മേളനം ഉദ്കാടനം ചെയ്തു.

.
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപുതന്നെ കേരളം വളരുന്നു എന്ന കവിതാസമാഹാരത്തിലൂടെ അതിന് വഴിമരുന്നിട്ട ധിഷണാ ശാലിയായ കവിയായിരുന്നു മഹാകവി പാലാ എന്നും ഉദ്കാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 69വർഷകാലം  അധ്യാപകനായിരുന്ന cj സെബാസ്റ്റ്യൻ , മഹാകവിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയ കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ് സി കാപ്പൻ , മാധ്യമ പ്രവർത്തന രംഗത്ത് 3പതിറ്റാണ്ട് പൂർത്തിയാക്കിയ ടോമി മാംകൂട്ടം എന്നിവരെയും ചടങ്ങിൽ ആദരിച്ചു . അനഘ ജെ കോലത്തു മഹാകവിയുടെ അനുസ്മരണം നടത്തി. kpgd പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, adന സോമശേഖരൻ നായർ, adന as തോമസ്, എ.കെ ചന്ദ്രമോഹൻ , കെ.ഒ വിജയകുമാർ , അഡ്വ. ജയദീപ് പാറക്കൻ , മദന മോഹനൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments