Latest News
Loading...

നാടാകെ അനുഗ്രഹം ചൊരിഞ്ഞ് പാലാ ജൂബിലി തിരുനാള്‍

സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായി നാടിന്റെ നാനാഭാഗത്തുമുള്ള വ്യത്യസ്ത തലമുറകളുടെ സംഗമത്തിനു വേദിയൊരുക്കി പാലാ ജൂബിലിത്തിരുനാള്‍ ഭക്തിസാന്ദ്രമായി. കൊടിതോരണങ്ങള്‍ കൊണ്ടും വൈദ്യുതി ദീപാലങ്കാരങ്ങള്‍ കൊണ്ടും അണിഞ്ഞൊരുങ്ങിയ പാലാ പട്ടണവും പരിസരവും സ്വര്‍ഗീയ പരിവേഷത്തിലാണ് തിരുനാളിനെ വരവേറ്റത്. നാടിന്റെം നാനാഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് ഇന്നലെ അമലോത്ഭവ മാതാവിന്റെ സന്നിധിയില്‍ നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനെത്തിയത്.


ഇന്നലെ രാവിലെ ഫാ. ജോണ്‍ കണ്ണന്താനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. 10.45 ന് മാര്‍ ജേക്കബ് മുരിക്കന്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ഫാ. മാത്യു തുരുത്തിപ്പള്ളി, ഫാ. ജോസഫ് ആലഞ്ചേരില്‍ തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ ജൂബിലി കപ്പേളയില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടന്നു.



.വൈകുന്നേരം ശക്തമായ മഴ പെയ്തത് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കുന്നതിന് അല്‍പ്പം താമസം വരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രദക്ഷിണം നടത്തിയത്. വാഹനത്തില്‍ പ്രത്യേകമായി തയാറാക്കിയ രാജരഥത്തിലായിരുന്നു മാതാവിന്റെപ തിരുസ്വരൂപം വഹിച്ചത്. മുത്തുക്കുടവും സ്വര്‍ണ, വെള്ളി കുരിശുകളും ജപമാലകളും മെഴുകുതിരികളും പ്രദക്ഷിണത്തെ ഭക്തിസാന്ദ്രമാക്കി. കൊട്ടാരമറ്റം, ളാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലെ പന്തലുകളില്‍ ലദീഞ്ഞ് അര്‍പ്പിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം പാലായുടെ രാജവീഥിയിലൂടെ ജൂബിലി കപ്പേളയിലേക്ക് എത്തിച്ചേര്‍ന്നു. ഭക്തജനങ്ങള്‍ പ്രദക്ഷിണ വഴികളില്‍ മാതാവിന്റെന തിരുസ്വരൂപത്തെ വണങ്ങാന്‍ കാത്തുനിന്നു. കാരുണ്യ ട്രസ്റ്റിന്റെന നേതൃത്വത്തില്‍ ജൂബിലി പന്തലിലെത്തിയ തിരുസ്വരൂപത്തെ പുഷ്പാര്‍ച്ചന നടത്തി സ്വീകരിച്ചു. തുടര്‍ന്ന് സമാപന പ്രാര്‍ഥന നടന്നു.


Post a Comment

0 Comments