Latest News
Loading...

മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു


ജൂബിലി തിരുനാൾ നിറവിൽ പാലാ നഗരം. കപ്പേളയിൽ മാതാവിന്റെ രൂപം രാവിലെ പന്തലിൽ പ്രതിഷ്ഠിച്ചു. രാവിലെ 11ന് ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വിശ്വാസികളുമെത്തി. നാളെയാണ് പ്രധാന തിരുനാൾ മാതാവിന്റെ തിരുസ്വരൂപത്തിൽ നേർച്ചകാഴ്ചകൾ അർപ്പിച്ചു പ്രാർഥിക്കാനായി നിരവധി മരിയഭക്തരാണ് എല്ലാ ദിവസവും കപ്പേളയിൽ എത്തുന്നത്. ഇന്നു മുതൽ നേർച്ചകാഴ്ചകൾ അർപ്പിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.


നാളെ രാവിലെ 10.45ന് മാർ ജേക്കബ് മുരിക്കൻ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 5.45ന് പാലായുടെ പ്രധാന വീഥികളിലൂടെ പട്ടണപ്രദക്ഷിണം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഫാൻസിഡ്രസ്, ടാബ്ലോ മത്സരങ്ങളും കലാപരിപാടികളും ഇത്തവണയില്ല.




.നഗരത്തിലെമ്പാടും ദീപപ്രഭ തയാറായി. വ്യാപാര സ്ഥാപനങ്ങളും വീഥികളും അലങ്കാരം പൂർത്തി യാക്കി കൊട്ടാരമറ്റം സാന്തോം കോംപ്ലക്സ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കോംപ്ലക്സുകളും കെട്ടിടങ്ങളും വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.

Post a Comment

0 Comments